രാംനഗര്‍: ഉത്തരാഖണ്ഡിലെ രാംനഗറില്‍ ഒരു ദര്‍ഗ കൂടി പൊളിച്ചു. രാംനഗറിലെ സര്‍ക്കാര്‍ ഇന്റര്‍ കോളജിന് സമീപം പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ദര്‍ഗയാണ് പൊളിച്ചത്. ഹിന്ദുത്വ സംഘടനകളുടെ പരാതികളാണ് ദര്‍ഗ പൊളിക്കാന്‍ കാരണമായത്. രാംനഗറില്‍ മാത്രം 20 നിയമവിരുദ്ധ ദര്‍ഗകള്‍ പൊളിച്ചതായും അധികൃതര്‍ അവകാശപ്പെട്ടു. അതേസമയം, മുസ്‌ലിം വിരുദ്ധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രദേശവാസിയായ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.