ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 52 മദ്‌റസകള്‍ കൂടി സര്‍ക്കാര്‍ അടച്ചുപൂട്ടി. സംസ്ഥാന മദ്‌റസാ ബോര്‍ഡിലോ വിദ്യാഭ്യാസ ബോര്‍ഡിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആരോപിച്ചാണ് നടപടി. ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അവകാശപ്പെട്ടു. ''നിയമവിരുദ്ധ മദ്‌റസകളെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തു. ഈ പ്രക്രിയ തുടരും''-ധാമി പറഞ്ഞു.
മാര്‍ച്ച് പതിനൊന്നിന് മുസ്‌ലിംകള്‍ നടത്തിയ പ്രതിഷേധം
उत्तराखंड: देहरादून में मुसलमानों ने अपंजीकृत मदरसों पर लगी सील हटाने की मांग करी।
— The Muslim Spaces (@TheMuslimSpaces) March 11, 2025
विकासनगर में 5 राज्य के मदरसा बोर्ड में पंजीकृत नहीं होने के कारण 5 मदरसे सील कर दिए गए थे।
पिछले सोमवार को प्रशासन और शिक्षा विभाग की टीम ने मदरसा रहीमिया माहीदुल कुरआन, मदरसा इस्लामिया नूर अल… https://t.co/xbz1zvRl2g pic.twitter.com/is2itis97P
സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡെറാഡൂണിലെ ജുമാ മസ്ജിദില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മുസ്‌ലിം സേവാ സംഘടന ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് നഈം ഖുറേഷിയും ഇമാം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് മുഫ്തി റൈസ് അഹമ്മദ് ഖാസ്മിയുമാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്. മദ്‌റസ നടത്താന്‍ മദ്‌റസാ ബോര്‍ഡിന്റെയോ വിദ്യാഭ്യാസ ബോര്‍ഡിന്റെയോ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് നഈം ഖുറേശി പറഞ്ഞു.
ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ, ദാറുല്‍ ഉലൂം ദയൂബന്ദ് തുടങ്ങിയവരുടെ കരിക്കുലം പഠിപ്പിക്കുന്ന മദ്‌റസകളും നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ പറയുന്ന മദ്‌റസകളെല്ലാം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള മദ്‌റസകളില്‍ ഹിന്ദു ദൈവങ്ങളായ രാമന്റെയും കൃഷ്ണന്റെയും ആദര്‍ശങ്ങള്‍ പഠിപ്പിക്കണമെന്ന് നേരത്തെ വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു.
