പശ്ചിമേഷ്യയില്‍ നിന്നും യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പല്‍ പിന്‍വലിച്ച് യുഎസ്
വാഷിങ്ടണ്‍: യെമനിലെ ഹൂത്തികളെ നേരിടാനെന്ന പേരില്‍ പശ്ചിമേഷ്യയില്‍ കൊണ്ടിട്ട യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ് പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഹൂത്തികളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് പകരം മറ്റേതെങ്കിലും പടക്കപ്പലിനെ കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. യുഎസ് കപ്പലുകളെ ആക്രമിക്കുന്നില്ലെങ്കിലും ഇസ്രായേലിനെ ഹൂത്തികള്‍ ആക്രമിക്കുന്നുണ്ട്. യെമനില്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് ഇസ്രായേല്‍ തങ്ങളെ മുന്‍കൂട്ടി അറിയിക്കുന്നില്ലെന്നും യുഎസ് അധികൃതര്‍ അവകാശപ്പെട്ടു.