യുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്

Update: 2025-06-16 17:04 GMT
യുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്

വാഷിങ്ടണ്‍: യുഎസ് സൈന്യത്തിന്റെ യുഎസ്എസ് നിമിറ്റ്‌സ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്. വിയറ്റ്‌നാമില്‍ നങ്കൂരമിടാന്‍ തീരുമാനിച്ചിരുന്ന ഈ പടക്കപ്പലിനെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന് കീഴില്‍ പശ്ചിമേഷ്യയില്‍ വിന്യസിക്കാനാണ് തീരുമാനം. നിലവില്‍ മലാക്ക കടലിടുക്കിലൂടെ ഇന്ത്യന്‍ സമുദ്രത്തിലേക്ക് കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ കമാന്‍ഡില്‍ നിന്നുള്ള ഫൈറ്റര്‍ ജെറ്റുകളും പശ്ചിമേഷ്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 28 എയര്‍ഫോഴ്‌സ് ടാങ്കറുകളും എത്തിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങളില്‍ വായുവില്‍ നിന്ന് തന്നെ ഇന്ധനം നിറയ്ക്കാനുള്ളതാണ് ഇത്.

Similar News