കശ്മീരിലെ ആക്രമണത്തില്‍ അനുശോചിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

Update: 2025-04-22 16:25 GMT

ന്യൂഡല്‍ഹി: കശ്മീരിലുണ്ടായ ആക്രമണത്തില്‍ അനുശോചിച്ച് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് വൈസ് പ്രസിഡന്റെ ജെ ഡി വാന്‍സ്. തന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് ജെ ഡി വാന്‍സ് പറഞ്ഞു. സൈനിക യൂണിഫോം ധരിച്ചെത്തിയ തോക്കുധാരികളുടെ ആക്രമണത്തില്‍ 25ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ തലേന്ന്, 2000 മാര്‍ച്ച് 20ന് കശ്മീരിലെ അനന്ത്‌നാഗിലെ ചിത്തിസിങ്പൂരയില്‍ 36 സിഖ് ഗ്രാമീണരെ ചിലര്‍ കൂട്ടക്കൊല ചെയ്തിരുന്നു. സൈനിക യൂണിഫോം ധരിച്ചെത്തിയവരാണ് അന്നും ആക്രമണം നടത്തിയത്. സംഭവത്തില്‍ വ്യക്തമായ മറുപടികള്‍ നല്‍കാന്‍ ഇതുവരെയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സിഖ് സംഘടനകള്‍ പറയുന്നു.