തെല്‍അവീവ്: ഫലസ്തീനിലെ ഗസയ്ക്ക് സമീപം സൈനിക ക്യാംപ് സ്ഥാപിക്കുമെന്ന് യുഎസ്. ഏകദേശം 4,000 കോടി രൂപ ചെലവിട്ടാണ് ക്യാംപ് നിര്‍മിക്കുക. അവിടെ ആയിരത്തോളം സൈനികരെയും വിന്യസിക്കും. ഇതുവരെ ഇസ്രായേലിന് വേണ്ട യുദ്ധവിമാനങ്ങളും ബോംബുകളും മിസൈലുകളും സൗജന്യമായി നല്‍കുകയാണ് യുഎസ് ചെയ്തിരുന്നത്. കൂടാതെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ 200ഓളെ സൈനികരെയും വിട്ടുനല്‍കി. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം കിര്യാത് ഗത് പ്രദേശത്ത് ഒരു യുഎസ് സൈനിക പോസ്റ്റുണ്ട്. വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ സൈനികക്യാംപ് തന്നെ വേണമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. എന്നാല്‍, വിദേശത്തെ സൈനിക സാന്നിധ്യം കുറക്കണമെന്ന നിലപാടുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്ക് ഇതില്‍ വിയോജിപ്പുണ്ട്. ഗസയില്‍ തങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന സയണിസ്റ്റ് നിലപാടിന് വിരുദ്ധമാണ് സൈനിക ക്യാംപെന്ന തോന്നല്‍ സയണിസ്റ്റ് രാഷ്ട്രീയക്കാര്‍ക്കുമുണ്ട്. ഇസ്രായേല്‍ പൂര്‍ണമായും യുഎസിന്റെ കീഴില്‍ എത്തിയെന്നാണ് ഭൂരിപക്ഷം ജൂതകുടിയേറ്റക്കാരും വിശ്വസിക്കുന്നത്.