അല്‍ ഖസ്സം ബ്രിഗേഡ് കമാന്‍ഡറുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തുമെന്ന് ട്രംപ്

Update: 2025-12-16 05:18 GMT

വാഷിങ്ടണ്‍: ഗസയിലെ റഫയില്‍ അല്‍ ഖസ്സം ബ്രിഗേഡ് കമാന്‍ഡറെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയതില്‍ അന്വേഷണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേലി സൈന്യം ആക്രമണം നടത്തിയോ എന്ന കാര്യമാണ് യുഎസ് അന്വേഷിക്കുക. പടിഞ്ഞാറന്‍ ഗസയിലെ അല്‍ നബ്‌ലുസി പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അല്‍ ഖസ്സം ബ്രിഗേഡ് കമാന്‍ഡര്‍ റആദ് സാദും മറ്റു മൂന്നുപേരും കൊല്ലപ്പെട്ടത്. ഇസ്സ അല്‍ ദിന്‍ അല്‍ ഹദ്ദാദ് കഴിഞ്ഞാല്‍ അല്‍ ഖസ്സം ബ്രിഗേഡിന്റെ ഏറ്റവും ഉന്നത നേതാവായിരുന്നു റആദ് സാദ്.