ബ്രസീല്‍ മുന്‍ പ്രസിഡന്റിനെ ശിക്ഷിച്ച ജഡ്ജിയുടെ ഭാര്യയുടെ വിസ റദ്ദാക്കി യുഎസ്
വാഷിങ്ടണ്‍: ബ്രസീലിന്റെ മുന്‍ പ്രസിഡന്റും ട്രംപ് അനുകൂലിയുമായ ജെയര്‍ ബോല്‍സനാരോയെ ശിക്ഷിച്ച ജഡ്ജിയുടെ ഭാര്യയുടെ വിസ റദ്ദാക്കി യുഎസ് ഭരണകൂടം. സുപ്രിംകോടതി ജഡ്ജി അലക്‌സാണ്ടര്‍ ഡി മൊറോസസിന്റെ ഭാര്യ വിവിയന്‍ ബാര്‍സിയുടെ വിസയാണ് റദ്ദാക്കിയത്. ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ നടത്തുന്ന നീതിന്യായ സ്ഥാപനത്തിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. ബോല്‍സനാരോക്കെതിരേ സര്‍ക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റര്‍ ജനറല്‍ ജോര്‍ജ് മെസ്യാസിന്റെയും മറ്റു അഞ്ച് അഭിഭാഷകരുടെ വിസയും പിന്‍വലിച്ചു. യുഎസ് സര്‍ക്കാര്‍ നടപടി അനീതിയാണെന്ന് ബ്രസീലിയന്‍ സുപ്രിംകോടതി പ്രസ്താവനയില്‍ പറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അട്ടിമറി നടത്തി ഭരണം പിടിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ബോല്‍സനാരോയെ ശിക്ഷിച്ചത്. 27 വര്‍ഷത്തേക്കാണ് അയാളെ ശിക്ഷിച്ചിരിക്കുന്നത്.
ബോല്‍സനാരോയെ വിട്ടയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
