വെനുസ്വേലന്‍ തീരത്ത് ബോട്ടില്‍ വ്യോമാക്രമണം നടത്തി യുഎസ്; നാലുപേര്‍ കൊല്ലപ്പെട്ടു(വീഡിയോ)
കരക്കാസ്: വെനുസ്വേലന്‍ തീരത്ത് ബോട്ടില്‍ വ്യോമാക്രമണം നടത്തി യുഎസ്. ബോട്ടിലുണ്ടായിരുന്ന നാലുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ നാലു യുഎസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി.
BREAKING: Trump’s military has just taken the lives of four more civilians as they bomb a civilian boat off the waters of Venezuela.
— Brian Krassenstein (@krassenstein) October 3, 2025
This is a war crime. This is against international law. This is unAmerican. pic.twitter.com/9NNfUg1v12
ലഹരി കടത്തു സംഘങ്ങളെ നേരിടുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് യുഎസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, വെനുസ്വേലയില്‍ അധിനിവേശം നടത്തുന്നതിന്റെ മുന്നോടിയാണ് ഇതെന്ന് രാഷ്ട്രീയ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പ്യൂട്ടോ റിക്കോയില്‍ യുഎസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ താവളമടിക്കുന്നുണ്ട്.