തെഹ്‌റാന്‍: ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടിയായി ഇറാന്‍ അയച്ച മിസൈലുകളെ തടയാന്‍ യുഎസിന് 4,400 കോടി രൂപയുടെ ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ചെലവായെന്ന് പെന്റഗണ്‍. വെറും 12 ദിവസത്തിനുള്ളിലാണ് ഇത്രയും കോടി രൂപയുടെ മിസൈലുകള്‍ ചെലവായതെന്ന് പെന്റഗണ്‍ അറിയിച്ചു. താഡ് മിസൈലുകള്‍ക്ക് മാത്രമാണ് ഈ തുക ചെലവായത്. ജൂണിലെ 12 ദിവസത്തെ യുദ്ധത്തില്‍ 100-150 താഡ് മിസൈലുകളാണ് യുഎസ് ഉപയോഗിച്ചത്. കൂടുതല്‍ മിസൈലുകള്‍ വാങ്ങാന്‍ പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയിട്ടുണ്ട്.