''ഹിസ്ബുല്ലയെ നിരായുധീകരിക്കണം'': ലബ്‌നാന്‍ സര്‍ക്കാരിന് 2,040 കോടി രൂപ നല്‍കാമെന്ന് യുഎസ്
വാഷിങ്ടണ്‍: ഇസ്രായേലി വിരുദ്ധ പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ലബ്‌നാന്‍ സര്‍ക്കാരിന് 2,040 കോടി രൂപ നല്‍കാമെന്ന് യുഎസ്. ഇതില്‍ ഭൂരിഭാഗവും ലബ്‌നാന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാനുള്ളതാണ്. ഇസ്രായേലിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ഇത് സഹായിക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് അറിയിച്ചു. 2006ല്‍ ലബ്‌നാനില്‍ അധിനിവേശം നടത്തിയ ഇസ്രായേല്‍ അതിവേഗം പിന്‍വാങ്ങിയിരുന്നു. ഇസ്രായേലി സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 1701 എന്ന നമ്പറില്‍ യുഎന്‍ ഒരു പ്രമേയവും പാസാക്കി. ലിത്താനി നദിയുടെ തെക്ക് ഭാഗത്ത് സൈനിക കേന്ദ്രങ്ങള്‍ പാടില്ലെന്നാണ് ഈ പ്രമേയത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ലിത്താനി നദീ പരിസരത്ത് നിന്ന് ഹിസ്ബുല്ല പിന്‍മാറി. 2024ല്‍ ഇസ്രായേലി ആക്രമണങ്ങളെ തുടര്‍ന്ന് ഹിസ്ബുല്ലയും ഇസ്രായേലും തമ്മില്‍ യുദ്ധമുണ്ടായി. തെക്കന്‍ ലബ്‌നാനിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ഇസ്രായേലി സൈന്യം പിന്നീട് വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടു. പക്ഷേ, ഇസ്രായേല്‍ ഇപ്പോഴും ലബ്‌നാനില്‍ വ്യോമാക്രമണം നടത്തുന്നു. ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്നാണ് യുഎസിന്റെ ഇപ്പോഴത്തെ ആവശ്യം. എന്നാല്‍, തങ്ങളുടെ ആയുധങ്ങള്‍ ഇസ്രായേലി അധിനിവേശത്തിന് എതിരെ മാത്രമാണുള്ളതെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു. ലബ്‌നാനില്‍ ആഭ്യന്തര യുദ്ധമുണ്ടാവുകയാണെങ്കില്‍ അതിന് ഉത്തരവാദി യുഎസ് സര്‍ക്കാരും ജോസഫ് അഔന്റെ നേതൃത്വത്തിലുള്ള ലബ്‌നാന്‍ സര്‍ക്കാരുമാണെന്ന് ഹിസ്ബുല്ല പറയേണ്ടിയും വന്നു. യുഎസ് വിദേശ നയം രാജ്യങ്ങളില്‍ ആഭ്യന്തര യുദ്ധമുണ്ടാക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ലബ്‌നാനിലെ യുഎസ് ഇടപെടല്‍.