ഗസയിലെ വംശഹത്യയെ എതിര്‍ത്ത ഫ്രാഞ്ചെസ്‌ക അല്‍ബനീസിന് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്
വാഷിങ്ടണ്‍: ഗസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഐക്യരാഷ്ട്ര സഭാ സ്‌പെഷ്ല്‍ റപ്പോട്ടെ ഫ്രാഞ്ചെസ്‌ക അല്‍ബനീസിന് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. ഫലസ്തീന്‍ അധിനിവേശ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട യുഎന്നിന്റെ പ്രത്യേക ഉദ്യോഗസ്ഥയാണ് ഫ്രാഞ്ചെസ്‌ക. ഗസയിലെ വംശഹത്യയില്‍ യുഎസ്-ഇസ്രായേലി ഉദ്യോഗസ്ഥര്‍ക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടതിനാണ് ഫ്രാഞ്ചെസ്‌ക്കയ്ക്ക് എതിരെ ഉപരോധമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റൂബിയോ പറഞ്ഞു.
ആരാണ് ഐക്യരാഷ്ട്രസഭാ റപ്പോറ്റേര്‍ ഫ്രാഞ്ചെസ്‌ക അല്‍ബനീസ്?