ഫെന്റാനില്‍ കള്ളക്കടത്ത്: ഇന്ത്യന്‍ കമ്പനി മേധാവികള്‍ക്ക് വിസ നിഷേധിച്ച് യുഎസ്

Update: 2025-09-18 13:20 GMT

ന്യൂഡല്‍ഹി: മാരക ലഹരിവസ്തുവായ ഫെന്റാനില്‍ കള്ളക്കടത്തുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ മേധാവികള്‍ക്ക് യുഎസ് വിസ നിഷേധിച്ചു. കൃത്രിമ ലഹരിവസ്തുക്കളില്‍ നിന്നും യുഎസ് പൗരന്‍മാരെ സംരക്ഷിക്കാനാണ് നടപടിയെന്ന് യുഎസ് എംബസി അറിയിച്ചു. ഈ വ്യക്തികളുടെ കുടുംബങ്ങള്‍ക്കും വിസ അനുവദിക്കില്ല. ഇന്ത്യന്‍ കമ്പനികളായ റാക്സ്റ്റര്‍ കെമിക്കല്‍സ്, അതോസ് കെമിക്കല്‍സ് എന്നിവയുടെ ഉടമയുടെ വിസ ജനുവരിയില്‍ യുഎസ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് റാക്‌സ്റ്റര്‍ കെമിക്കല്‍സിന്റെ സ്ഥാപകന്‍ ഭവേഷ് ലാത്തിയയെ അറസ്റ്റും ചെയ്തു. ഫെന്റാനില്‍ നിര്‍മിക്കാനുള്ള വസ്തുക്കള്‍ യുഎസിലേക്ക് കൊണ്ടുവന്നുവെന്നാണ് ഭവേഷിനെതിരായ ആരോപണം.