ബ്രിട്ടനില്‍ ആണവായുധം എത്തിച്ച് യുഎസ്

Update: 2025-07-22 04:13 GMT

ലണ്ടന്‍: ബ്രിട്ടനില്‍ യുഎസ് ആണവായുധം എത്തിച്ചതായി റിപോര്‍ട്ട്. സഫോക്കിലെ ലേക്കന്‍ഹെത്ത് സൈനികതാവളത്തില്‍ ബി61-12 തെര്‍മോ ന്യൂക്ലിയര്‍ ഗ്രാവിറ്റി ബോംബ് എത്തിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.


എഫ്-35എ ഫൈറ്റര്‍ ജെറ്റ് തുടങ്ങിയ ജെറ്റുകളില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ബോംബാണിത്. സോവിയറ്റ് യൂണിയനും യുഎസും തമ്മിലുള്ള ശീതയുദ്ധകാലത്ത് ഈ താവളത്തില്‍ യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്നു. യൂറോപില്‍ ആണവബോംബുകള്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് 2008ല്‍ അവ പിന്‍വലിച്ചു. പക്ഷേ, റഷ്യയും യൂറോപ്പും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അവയെ വീണ്ടും കൊണ്ടുവരുകയായിരുന്നു. ലേക്കന്‍ഹെത്ത് സൈനികതാവളത്തില്‍ മതിയായ സുരക്ഷ ഒരുക്കിയതായി യുഎസ് സര്‍ക്കാരിന്റെ റിപോര്‍ട്ടുകള്‍ പറയുന്നു.