ഇറാനെ ഉടന്‍ ആക്രമിക്കുന്നതില്‍ ട്രംപിന് മുന്നറിയിപ്പുമായി യുഎസ് സൈന്യം

Update: 2026-01-11 14:49 GMT

വാഷിങ്ടണ്‍: ഇറാനെ ഉടന്‍ ആക്രമിക്കുന്നതില്‍ പ്രസിഡന്റിന് മുന്നറിയിപ്പുമായി യുഎസ് സൈന്യം. ഇറാന്റെ ഭാഗത്തു നിന്നും പ്രത്യാക്രമണമുണ്ടായാല്‍ സൈനികതാവളങ്ങളെ സംരക്ഷിക്കാന്‍ പ്രയാസമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍, പ്രതിരോധ പദ്ധതികള്‍ തയ്യാറാക്കിയ ശേഷം മാത്രം ഇറാനെ ആക്രമിച്ചാല്‍ മതിയെന്നാണ് യുഎസ് സൈന്യത്തിന്റെ നിലപാട്. നിലവില്‍ ജര്‍മനിയിലെ സൈനികതാവളത്തില്‍ നിന്നും രണ്ട് സി-17എ യുഎസ് സൈനിക കാര്‍ഗോ വിമാനങ്ങള്‍ പശ്ചിമേഷ്യ ലക്ഷ്യമാക്കി പറന്നിട്ടുണ്ട്. ഇറാനെ യുഎസ് ആക്രമിക്കുകയാണെങ്കില്‍ അത് ഇറാന്‍ ഭരണകൂടത്തിന് അനുകൂലമാവാത്ത സ്ഥിതിയില്‍ വേണമെന്നാണ് രാഷ്ട്രിയ ഉപദേശകര്‍ ട്രംപിനോട് പറഞ്ഞിരിക്കുന്നത്. ഇറാനിലെ തീവ്രവാദ ആക്രമണങ്ങളെ ജനകീയ പ്രക്ഷോഭമായി ചിത്രീകരിക്കാന്‍ കൂടുതല്‍ പ്രചാരണം നടത്തണമെന്നാണ് രാഷ്ട്രീയ ഉപദേശം. ഇറാനില്‍ ആക്രമണം നടത്തുകയാണെങ്കില്‍ യുഎസ് സൈന്യത്തിന് ഇസ്രായേലി സൈന്യവും പിന്തുണ നല്‍കും. അതേസമയം, തങ്ങള്‍ക്കെതിരേ ആക്രമണമുണ്ടായാല്‍, യുഎസിന്റെയും ഇസ്രായേലിന്റെയും സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.