ദമസ്‌കസ്: സിറിയയില്‍ വ്യോമാക്രമണം നടത്തി യുഎസ്. ഐഎസ് സംഘടനയുടെ വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. സിറിയയിലെ പാല്‍മിറയില്‍ പട്രോളിങ് നടത്തുകയായിരുന്ന രണ്ടു യുഎസ് സൈനികരെ കഴിഞ്ഞ മാസം ഐഎസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ആക്രമണം. യുഎസ് സൈനികരെ ഉപദ്രവിച്ചവരെ എവിടെ വച്ചായാലും നേരിടുമെന്ന് സെന്റട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. അതേസമയം, സിറിയന്‍ നഗരമായ ആലെപ്പോയില്‍ നിന്നും കുര്‍ദ് നേതൃത്വത്തിലുള്ള അവസാന എസ്ഡിഎഫ് സൈനികനും പിന്‍വാങ്ങി. തങ്ങള്‍ക്ക് യുഎസ് സൈന്യം പിന്തുണ നല്‍കിയില്ലെന്ന് എസ്ഡിഎഫ് ആരോപിച്ചു.