യെമനില്‍ യുഎസിന്റെ ഭീകരാക്രമണം; 74 പേര്‍ കൊല്ലപ്പെട്ടു

Update: 2025-04-18 16:58 GMT

സന്‍ആ: യെമനില്‍ യുഎസ് സൈന്യം നടത്തിയ ഭീകരാക്രമണത്തില്‍ 74 പേര്‍ കൊല്ലപ്പെട്ടു. 171 പേര്‍ക്ക് പരിക്കേറ്റു. റാസ് ഇസ പോര്‍ട്ടിലാണ് യുഎസിന്റെ ആക്രമണമുണ്ടായത്.


ഹൂത്തികളുടെ ഇന്ധന ശേഖരം തകര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവന പറയുന്നു. യെമനികളെ ഉപദ്രവിക്കാനല്ല ആക്രമണം നടത്തിയതെന്നും യുഎസ് അവകാശപ്പെട്ടു.

യുഎസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലേക്ക് ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തി. സുള്‍ഫിക്കര്‍ മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം പൂട്ടി.