അഞ്ചുവയസുകാരനെ അറസ്റ്റ് ചെയ്ത് യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

Update: 2026-01-23 03:09 GMT

വാഷിങ്ടണ്‍: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചുവയസുകാരനെ യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ലിയാം കൊണജോ റാമോസ് എന്ന കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി രാജ്യത്ത് എത്തിയെന്നാണ് ആരോപണം. കുട്ടിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം അവനുമായി വീട്ടിലെത്തി പിതാവ് അടക്കമുള്ള എല്ലാവരെയും പിടികൂടി. എല്ലാവരെയും ടെക്‌സസിലെ തടങ്കല്‍പ്പാളയത്തിലാണ് അടച്ചിരിക്കുന്നത്. യുഎസ് പൗരത്വത്തിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു കുടുംബമെന്ന് കുട്ടി പഠിക്കുന്ന സ്‌കൂളിലെ സൂപ്രണ്ടായ സെന സ്്‌റ്റെന്‍വിക് പറഞ്ഞു. കുട്ടിയെ ക്രിമിനലിലെ പോലെയാണ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി.