ഇറാന്റെ ഡ്രോണ്‍ കോപ്പിയടിച്ച് യുഎസ്

Update: 2025-07-19 13:08 GMT

തെഹ്‌റാന്‍: ഇറാന്റെ പ്രശസ്തമായ ഷഹീദ്-136 കമക്കാസി ഡ്രോണ്‍ കോപ്പിയടിച്ച് യുഎസ്. ലൂക്കാസ് എന്ന പേരിലാണ് യുഎസ് കമ്പനി പുതിയ ഡ്രോണ്‍ ഇറക്കിയത്. യുഎസിലെ അരിസോണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പെക്ട്ര വര്‍ക്ക്‌സ് എന്ന കമ്പനിയാണ് ഡ്രോണ്‍ പകര്‍ത്തിയത്. പ്രതിരോധ സെക്രട്ടറി പീറ്റ്‌സ് ഹെഗ്‌സെത്ത് ബുധനാഴ്ച്ച ഡ്രോണ്‍ പരിശോധിക്കുകയും ചെയ്തു. വളരെ ചിലവ് കുറഞ്ഞ അത്യാധുനിക ഡ്രോണ്‍ ആണ് ലൂക്കാസ് എന്ന് കമ്പനി അവകാശപ്പെട്ടു. പരമ്പരാഗത യുദ്ധരീതിയുടെ ഭാഗമായ വ്യോമാക്രമണം കാലഹരണപ്പെടുന്നതിന്റെ സൂചനയാണ് ഇതെന്ന് സൈനിക വിദഗ്ദര്‍ പറയുന്നു. ഷഹീദ്-136 ഡ്രോണ്‍ റഷ്യന്‍ സൈന്യം യുക്രൈയ്‌നെതിരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.