ഗസ സന്ദര്‍ശിച്ച് യുഎസ് കമാന്‍ഡര്‍

Update: 2025-10-11 17:19 GMT

ദോഹ: ഗസയില്‍ സന്ദര്‍ശനം നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍. വെടിനിര്‍ത്തലിന് ശേഷം ഗസയിലെ സ്ഥിതിഗതികള്‍ നേരിട്ട് അറിയാനാണ് കമാന്‍ഡര്‍ സന്ദര്‍ശനം നടത്തിയത്. ഗസയില്‍ യുഎസ് സൈന്യത്തെ നേരിട്ട് വിന്യസിക്കില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. വെടിനിര്‍ത്തലില്‍ ഇസ്രായേലിനെ സഹായിക്കാന്‍ 200 യുഎസ് സൈനികര്‍ ഇസ്രായേലില്‍ എത്തിയിട്ടുണ്ട്. അവര്‍ പക്ഷേ, 'നിലവിലെ' ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് കടക്കില്ല.ഗസയുടെ ഭരണത്തില്‍ വിദേശികളെ അനുവദിക്കില്ലെന്ന് ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.