തെല്‍അവീവിലെ യുഎസ് എംബസിക്ക് സമീപം മിസൈല്‍ ആക്രമണം; എംബസി പൂട്ടിയെന്ന് സ്ഥാനപതി

തെല്‍അവീവ്: ഇസ്രായേലിലെ തെല്‍അവീവിലെ യുഎസ് എംബസിക്ക് സമീപം മിസൈല്‍ ആക്രമണം. എംബസിയില്‍ നേരിയ നാശനഷ്ടങ്ങളുണ്ടായെന്നും എംബസി പൂട്ടുകയാണെന്നും യുഎസ് സ്ഥാനപതി മൈക്ക് ഹക്കാബി പറഞ്ഞു. പ്രദേശത്ത് ബങ്കറുകളുണ്ടെന്നും യുഎസ് പൗരന്‍മാര്‍ക്ക് പരിക്കില്ലെന്നും മൈക്ക് ഹക്കാബി എക്‌സില്‍ പറഞ്ഞു.
അതേസമയം, ജൂത കുടിയേറ്റക്കാര്‍ ഫലസ്തീന്‍ വിട്ടുപോവണമെന്ന് ഇറാന്‍ സായുധസേന വക്താവ് കേണല്‍ റെസാ സയ്യാദ് ആവശ്യപ്പെട്ടു. ഫലസ്തീനില്‍ തുടരുന്നത് ജൂതന്‍മാരുടെ ജീവന്‍ അപകടത്തിലാവാന്‍ കാരണമാവും. ഫലസ്തീനിലെ ഇസ്രായേലി നിയന്ത്രണ പ്രദേശങ്ങളെ കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ഇറാന്റെ കൈവശമുണ്ട്. അവയെല്ലാം ആക്രമിക്കും. ഭൂഗര്‍ഭതാവളങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Our @usembassyjlm US Embassy in Israel & Consulate will officially remain closed today as shelter in place still in effect. Some minor damage from concussions of Iranian missile hits near Embassy Branch in @TelAviv but no injuries to US personnel.
— Ambassador Mike Huckabee (@GovMikeHuckabee) June 16, 2025