ഇസ്രായേലിലെ യുഎസ് എംബസിയില്‍ മൊളട്ടോവ് കോക്ക്‌ടെയ്ല്‍ എറിയാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: ഇസ്രായേലിലെ തെല്‍അവീവിലെ യുഎസ് എംബസിയില്‍ മൊളട്ടോവ് കോക്ക്‌ടെയ്ല്‍ എറിയാന്‍ ശ്രമിച്ച യുഎസ് പൗരന്‍ അറസ്റ്റില്‍. ജോസഫ് ന്യൂമെയര്‍ എന്ന യുഎസ്-ജര്‍മന്‍ പൗരനെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 2025 ഏപ്രിലില്‍ ഇസ്രായേലില്‍ എത്തിയ ജോസഫ്, മേയ് 19നാണ് യുഎസ് എംബസിക്ക് സമീപം എത്തിയത്. എംബസിക്ക് മുന്നിലുണ്ടായിരുന്ന പോലിസുകാരെ നോക്കി തുപ്പിയ ശേഷം അകത്തേക്ക് കയറുകയായിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയാള്‍ ഉപേക്ഷിച്ച ബാഗിലാണ് മൊളട്ടോവ് കോക്ക്‌ടെയ്ല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയാണ് പിടിച്ചത്. ''അമേരിക്കയ്ക്ക് മരണം'' എന്ന ഒരു പോസ്റ്റ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നതായും പോലിസ് കണ്ടെത്തി. ട്രംപിനെ കൊല്ലുമെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് ഇസ്രായേലി സര്‍ക്കാര്‍ ജോസഫിനെ യുഎസിലേക്ക് അയക്കുകയായിരുന്നു.
പെട്രോള്‍ ബോംബ്, ഗ്യാസോലിന്‍ ബോംബ്, കുപ്പി ബോംബ്, പാവപ്പെട്ടവന്റെ ഗ്രനേഡ്, ഫയര്‍ ബോംബ്, ഫയര്‍ ബോട്ടില്‍ എന്നെല്ലാമൊളട്ടോവ് കോക്ക് ടെയ്ല്‍ അറിയപ്പെടുന്നു. ജോസഫിന്റെ കേസില്‍ യുഎസ് അധികൃതര്‍ ഫയര്‍ബോംബ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
