വാഷിങ്ടണ്‍: ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അക്രമങ്ങളില്‍ മിനിയപൊലിസ് പ്രദേശത്ത് പ്രതിഷേധിക്കുന്നവരെ നേരിടാന്‍ ഉടന്‍ യുഎസ് സൈന്യം ഇറങ്ങും. വിന്യാസത്തിന് തയ്യാറാവാന്‍ സൈനികര്‍ക്ക് യുഎസ് സൈന്യം നിര്‍ദേശം നല്‍കി. വടക്കന്‍ കരോലൈനയിലെ ഫോര്‍ട്ട് ബ്രാഗിലുള്ള സൈനികരെയാണ് ഇതിനായി ഉപയോഗിക്കുക. അലാസ്‌കയിലെ 11ാം എയര്‍ബോണ്‍ ഡിവിഷനിലെ 1,500 സൈനികര്‍ക്കും സമാന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മിനിയപൊലിസിലെ തിരഞ്ഞെടുത്ത ജനപ്രതിനിധികളെ വരെ സൈന്യത്തെ ഉപയോഗിച്ച് നേരിടാനാണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപിന്റെ നടപടി ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ശക്തമാണ്.