വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലക്കെതിരെ സൈനിക നടപടി പ്രഖ്യാപിച്ച് യുഎസ്. പ്രസിഡന്റ് ട്രംപ് നടപടികള്‍ നിര്‍ദേശിച്ചെന്നും യുദ്ധവകുപ്പ് അത് നടപ്പാക്കുമെന്നും യുദ്ധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഓപ്പറേഷന്‍ സതേണ്‍ സ്പിയര്‍ എന്നാണ് നടപടിക്ക് പേര് നല്‍കിയിരിക്കുന്നത്. ഭീകരതെക്കെതിരായ യുദ്ധമെന്ന പേരില്‍ പശ്ചിമേഷ്യയില്‍ അധിനിവേശം നടത്തിയതിന് സമാനമായ ലഹരിക്കെതിരായ യുദ്ധം എന്നതാണ് പുതിയ നടപടിയുടെ അടിത്തറ. നിലവില്‍ വെനുസ്വേലക്ക് സമീപം യുദ്ധവിമാനങ്ങളും പടക്കപ്പലുകളും മറ്റു സൈനിക സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. നവംബര്‍ പത്തുവരെ യുഎസ് നടത്തിയ ആക്രമണങ്ങളില്‍ 20 ബോട്ടുകളിലെ 75 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.