ജൂത കുടിയേറ്റക്കാര്‍ ആക്രമിച്ച ക്രിസ്ത്യന്‍ ഗ്രാമം സന്ദര്‍ശിച്ച് യുഎസ് അംബാസഡര്‍

Update: 2025-07-19 16:00 GMT

റാമല്ല: ജൂത കുടിയേറ്റക്കാര്‍ ആക്രമിച്ച വെസ്റ്റ്ബാങ്കിലെ ക്രിസ്ത്യന്‍ ഗ്രാമം സന്ദര്‍ശിച്ച് ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കാബി. കഴിഞ്ഞ ദിവസം ജൂതന്‍മാര്‍ തീയിട്ട അഞ്ചാം നൂറ്റാണ്ടിലെ സെന്റ് ജോര്‍ജ് ദേവാലയവും സെമിത്തേരിയും മക്കാബി പോയി കണ്ടു. ദേവാലയം നശിപ്പിക്കുന്നത് മാനവികതക്കും ദൈവത്തിനുമെതിരായ കുറ്റമാണെന്ന് ഹക്കാബി പറഞ്ഞു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മേധാവി തിയോഫിലിസ് മൂന്നാമനും അദ്ദേഹത്തെ കണ്ടു.