ഹോളി ആഘോഷം; ഷാജഹാന്‍പൂരിലെ 60 മുസ്‌ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി (വീഡിയോ)
ഷാജഹാന്‍പൂര്‍(യുപി): ഹിന്ദുക്കള്‍ ഹോളി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ 60ല്‍ അധികം മുസ്‌ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ടുമൂടി.
UP के जिला शाहजहांपुर में मस्जिदों को कपड़े से ढक दिया गया है। यहां होली पर "लाट साहब" का जुलूस निकलेगा। इसमें एक व्यक्ति को "लाट साहब" बनाकर भैंसागाड़ी पर बैठाया जाता है। लोग उस पर रंग, जूते–चप्पल बरसाते हैं। जुलूस और सुरक्षा व्यवस्था का तर्क देकर ऐसा किया जा रहा है। pic.twitter.com/uKwrIqErJJ
— Sachin Gupta (@SachinGuptaUP) March 11, 2025
നിറങ്ങള്‍ വിതറുന്നതിന് പുറമെ ചെരുപ്പുകള്‍ വലിച്ചെറിയുന്ന പ്രത്യേക ആചാരവും ഷാജഹാന്‍പൂരിലെ ഹോളി ആഘോഷങ്ങളിലുണ്ട്. പത്ത് കിലോമീറ്റര്‍ ദൂരമാണ് 'ജൂത്ത മാര്‍ ഹോളി' എന്ന യാത്ര നടക്കുക. അതിനാല്‍, മസ്ജിദ് ഭാരവാഹികളുമായി ആലോചിച്ചാണ് നടപടിയെന്ന് എസ്പി എസ് രാജേഷ് പറഞ്ഞു. ആരാധനാലയങ്ങള്‍ മൂടിയിട്ടെന്നും കൂടുതല്‍ പോലിസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോളി ദിവസം മുസ്‌ലികള്‍ ടാര്‍പോളിന്‍ കൊണ്ടുണ്ടാക്കിയ ഹിജാബ് ധരിച്ചാല്‍ മതിയെന്നാണ് ബിജെപി നേതാവ് രഘുരാജ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. സംഘര്‍ഷമൊഴിവാക്കണമെങ്കില്‍ മുസ്‌ലിംകള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.