അലീഗഡ് ജമാമസ്ജിദ് ഹിന്ദുക്ഷേത്രമെന്ന് ഹരജി; ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപോര്‍ട്ട് തേടി

Update: 2025-12-24 15:42 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അലീഗഡിലെ ഉത്രാക്കോട്ടിലെ ജമാ മസ്ജിദ് ശിവക്ഷേത്രമാണെന്ന ഹിന്ദുത്വരുടെ ആരോപണത്തില്‍ കോടതി ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപോര്‍ട്ട് തേടി. പണ്ഡിറ്റ് കേശവ് ദേവ് ഗൗതം എന്നയാള്‍ നല്‍കിയ ഹരജിയിലാണ് നടപടി. കേസിലെ അടുത്തവാദം കേള്‍ക്കല്‍ 2016 ജനുവരി 17നാണ് നടക്കുക. ജമാ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് ശിവക്ഷേത്രമുണ്ടായിരുന്നു എന്നാണ് ഹരജിക്കാരന്‍ ആരോപിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീറിന്റെ കാലത്താണ് (1610-17) സിദാ ഖാന്‍ എന്നയാള്‍ നല്‍കിയ ഭൂമിയില്‍ മസ്ജിദ് നിര്‍മിച്ചത്. അലീഗഡില്‍ മുഗള്‍ഭരണത്തിന്റെ സാരഥിയായിരുന്നു സിദാ ഖാന്‍. ജഹാംഗീറിന്റെ ജീവചരിത്രമായ ജഹാംഗീര്‍ നാമയില്‍ ഈ പള്ളിയുടെ നിര്‍മാണത്തെ കുറിച്ച് പരാമര്‍ശമുണ്ട്.