''നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തണം, തടങ്കല്‍ പാളയം നിര്‍മിക്കണം'': യോഗി ആദിത്യനാഥ്

Update: 2025-12-03 10:38 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബംഗ്ലാദേശികളെയും മ്യാന്‍മറില്‍ നിന്നെത്തിയ രോഹിങ്ഗ്യകളെയും കണ്ടെത്തണമെന്നും അവരെ പൂട്ടിയിടാന്‍ തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ പ്രദേശങ്ങളില്‍ പരിശോധനകള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൗരന്‍മാരല്ലെന്ന് സംശയിക്കുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. അതിന് ശേഷം അവരെ നാടുകടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.