ബിജ്‌നോര്‍: ഗസയിലെ ഫലസ്തീനികള്‍ക്ക് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരെ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. ഷെര്‍ക്കോട്ട് ജമാമസ്ജിദിലെ ഇമാമായ മൗലാന സാക്കിക്കെതിരെയാണ് കേസ്. സംഭാവന നല്‍കാത്തവരെ നേരിടുമെന്ന് ഇമാം ഫത്‌വ ഇറക്കിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കേസ്. എന്നാല്‍, ഇമാം അത്തരമൊരു ഫത്‌വ ഇറക്കിയില്ലെന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ പറയുന്നു.