ഉത്തര്‍പ്രദേശിലെ മദ്‌നി പള്ളി പൊളിച്ചു; കാവലിന് അതിര്‍ത്തിരക്ഷാ സേനയും(വീഡിയോ)
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയിലെ കട്ടയിലെ മദ്‌നി പള്ളി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊൡച്ചു. പള്ളി പൊളിക്കരുതെന്ന ഹൈക്കോടതിയുടെ സ്‌റ്റേയുടെ കാലാവധി തീര്‍ന്ന ഉടനെയാണ് അഞ്ച് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പള്ളി പൊളിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ പരാതിയിലാണ് ബുള്‍ഡോസര്‍ രാജ്. സ്റ്റേ നീട്ടി കിട്ടാനുള്ള അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് നടപടിയെന്ന് പള്ളിക്കമ്മിറ്റി അറിയിച്ചു. പോലിസിന് പുറമെ അതിര്‍ത്തിരക്ഷാ സേനയെയും പ്രദേശത്ത് വിന്യസിച്ചിരുന്നതായി ഡിഎസ്പി കുന്ദന്‍ സിംഗ് പറഞ്ഞു.
यूपी: कुशीनगर की मदनी मस्जिद में चला प्रशासन का बुल्डोजर।
— Molitics (@moliticsindia) February 9, 2025
■ जिला प्रशासन का कहना है कि मस्जिद सरकारी जमीन पर बनी थी।#MadniMasjid #Kushinagar #UttarPradesh pic.twitter.com/3n8UHNDpVL
2024 ഡിസംബര്‍ 18നാണ് പള്ളിക്കെതിരേ ഹിന്ദുത്വര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പതിനഞ്ച് വര്‍ഷം മുമ്പ് വാങ്ങിയ 0.32 ഏക്കര്‍ ഭൂമിയാണ് പള്ളി നിര്‍മിച്ചതെന്ന് പള്ളിക്കമ്മിറ്റിയും അറിയിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മതവിദ്യഭ്യാസ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്ഥാപനമാണിത്.
बाबरी विध्वंस के बाद मस्जिदों को गिराने का सिलसिला आम हो गया अब दिन-प्रतिदिन मुसलमानों पर दर्जे हारारत का पैमाना बढ़ता जा रहा है, जिसका कोई समाधान नज़र नहीं आ रहा...pic.twitter.com/hQgiE0fiN2
— The Muslim (@TheMuslim786) February 9, 2025

