കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം
ന്യൂഡല്‍ഹി: പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2021 മാര്‍ച്ചില്‍ കൊല്ലപ്പെട്ട സിയാവുദ്ദീന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. സിയാവുദ്ദീനെ പോലിസ് കസ്റ്റഡിയില്‍ എടുത്തെന്ന് വ്യക്തമാണമെന്നും അയാളുടെ മൃതദേഹത്തില്‍ എട്ട് മുറിവുകള്‍ ഉണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. 2025 മാര്‍ച്ച് 25നാണ് സിയാവുദ്ദീനെ എസ്‌ഐ ദേവേന്ദ്ര പാലിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തത്. അല്‍പ്പസമത്തിന് ശേഷം സിയാവുദ്ദീന്‍ മരിച്ചെന്ന് പോലിസ് കുടുംബത്തെ അറിയിച്ചു. കുടുംബം പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് കേസ് എഴുതിതള്ളി. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.