കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ബിജെപി നേതാവ്

Update: 2025-09-16 03:51 GMT

സിദ്ധാര്‍ത്ഥ്‌നഗര്‍: കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ബിജെപി നേതാവിന്റെ ശ്രമം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് നേതാവിനെ പുറത്താക്കിയതായി ബിജെപി അറിയിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‌നഗര്‍ ജില്ലാ മുന്‍ വൈസ് പ്രസിഡന്റായ ഗൗരി ശങ്കര്‍ അഗ്രഹാരിയാണ് ആരോപണ വിധേയന്‍. വീഡിയോ കണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ബന്‍സി സിഐ മയാങ്ക് തൃപതി അറിയിച്ചു. പെണ്‍കുട്ടിയുടെ പ്രായം സ്ഥിരീകരിച്ചാല്‍ ഉടന്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തനിക്കെതിരായ വീഡിയോ വ്യാജമാണെന്ന് അഗ്രഹാരി പറഞ്ഞു.