ദര്‍ഗ പൊളിക്കാന്‍ ശ്രമിച്ച ബജ്‌റങ്ദളുകാരന്‍ അറസ്റ്റില്‍

Update: 2025-12-24 15:17 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഫതഹ്പൂരില്‍ ദര്‍ഗയ്ക്ക് നേരെ ആക്രമണം നടത്തിയ ബജ്‌റങ് ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരേന്ദ്ര ഹിന്ദു എന്ന പേരില്‍ അറിയപ്പെടുന്നയാളാണ് അറസ്റ്റിലായത്. അക്രമി ദര്‍ഗ പൊളിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസിലെ പ്രതികളായ മറ്റുള്ളവര്‍ ഒളിവിലാണെന്നാണ് സൂചന. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദര്‍ഗ, ഹിന്ദു ക്ഷേത്രം പൊളിച്ച് നിര്‍മിച്ചുവെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്.