വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
ലഖ്‌നൗ: യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ആറ് മാസത്തോളം ബലാത്സംഗം ചെയ്ത് കേസില്‍ 42 കാരന്‍ അറസ്റ്റില്‍. യുപി ബല്ലയയില്‍ നിന്നുള്ള ഒമ്പതാം ക്ലാസുകാരിയെ ബിഹാര്‍ പടന സ്വദേശിയായ രാകേഷ് വര്‍മ എന്നയാള്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ബന്ധപ്പെട്ടത്. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഗുജറാത്തിലെ വല്‍സാദിലേക്ക് കൊണ്ടുപോയി അവിടെ വച്ച് പലതവണ ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു.രാകേഷ് വര്‍മ്മ എന്ന പ്രതിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2025 ജൂലൈ 30 നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. വിദ്യാര്‍ഥിനി യുവാവുമായി ഫോണില്‍ സംസാരിക്കുന്നത് വീട്ടുകാര്‍ കണ്ടെത്തിയതോടെ പെണ്‍കുട്ടി അമ്മയുമായി വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച വല്‍സാദില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായി ബൈരിയ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ വിപിന്‍ സിംഗ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, സെക്ഷന്‍ 65, പോക്‌സോ നിയമത്തിലെ വ്യവസ്ഥയും കേസില്‍ ചേര്‍ത്തിട്ടുണ്ടെന്ന് എസ്എച്ച്ഒ അറിയിച്ചു.
