ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ദ്വാരപാലക കേസില്‍ ജാമ്യം

Update: 2026-01-21 06:38 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ദ്വാരപാലക കേസില്‍ ജാമ്യം. നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എസ്ഐടിയ്ക്ക് ഇതുവരെ സാധിച്ചില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിക്കുന്നത്. എന്നാല്‍ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജയില്‍മോചിതനാകാന്‍ സാധിക്കില്ല.