ട്രംപ് അധികാരത്തില്‍ കയറുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ തിരികെയെത്തണമെന്ന് സര്‍വ്വകലാശാലകള്‍

3,31,602 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നിലവില്‍ യുഎസിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നത്.

Update: 2024-11-30 04:57 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി 20ന് മുമ്പ് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി സര്‍വകലാശാലകള്‍. കടുത്ത കുടിയേറ്റ വിരുദ്ധനായ ഡോണള്‍ഡ് ട്രംപ് ആദ്യദിവസം തന്നെ കടുത്ത കുടിയേറ്റ വിരുദ്ധ ഉത്തരവുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് അനുമാനം. ഇത് രാജ്യത്തിന് പുറത്തുള്ള വിദ്യാര്‍ഥികളുടെ തിരിച്ചുവരവിനെ ബാധിച്ചേക്കാം.

ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി, യുഎസിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 3,31,602 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നിലവില്‍ യുഎസിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. എന്നാല്‍, ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണം നാല് ശതമാനം കുറഞ്ഞിട്ടുണ്ട്.