ബെയ്‌റൂത്ത്: ഇസ്രായേലി സൈന്യം ലബ്‌നാനിലെ യുഎന്‍ സമാധാന സേനയ്ക്ക് നേരെ വെടിവച്ചു. ലബ്‌നാനില്‍ ഇസ്രായേലി സൈന്യം കൈയ്യടക്കി വച്ചിരിക്കുന്ന സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് മെര്‍ക്കാവ ടാങ്ക് കൊണ്ടു നിര്‍ത്തി യന്ത്രത്തോക്ക് കൊണ്ട് വെടിവച്ചത്. യുഎന്‍ സമാധാന സേനയുടെ ഉദ്യോഗസ്ഥരുടെ ഏകദേശം അഞ്ച് മീറ്റര്‍ അടുത്തുവരെ വെടിയുണ്ടകള്‍ എത്തി. ഇസ്രായേലി സൈന്യം ലബ്‌നാനില്‍ നിന്നും പുറത്തുപോവാന്‍ 2006ല്‍ തയ്യാറാക്കിയ യുഎന്‍ സുരക്ഷാ സമിതി പ്രമേയത്തിന്റെ ലംഘനമാണ് വെടിവയ്‌പ്പെന്ന് യുഎന്‍ സമാധാന സേന പ്രസ്താവനയില്‍ അറിയിച്ചു.