പഞ്ചാബിലെ ബതിന്‍ഡയില്‍ വിമാനം തകര്‍ന്ന് വീണ് ഒരു മരണം; ഒമ്പതു പേര്‍ക്ക് പരിക്ക്; ഏത് വിമാനമാണ് വീണതെന്ന് വ്യക്തമല്ലെന്ന് റിപോര്‍ട്ട് (വീഡിയോ)
അമൃത്‌സര്‍: പഞ്ചാബിലെ ബതിന്‍ഡയില്‍ വിമാനം വയലില്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഹരിയാന സ്വദേശിയായ ഗോവിന്ദ് എന്നയാളാണ് മരിച്ചതെന്ന് ഹിന്ദി പത്രമായ ഭാസ്‌കറിലെ റിപോര്‍ട്ട് പറയുന്നു. ഇവിടെ രണ്ടു കിലോമീറ്റര്‍ പ്രദേശം പോലിസ് നിയന്ത്രണത്തിലാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല. പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്ന സമയത്താണ് വിമാനം വയലില്‍ തകര്‍ന്നുവീണത്. രാത്രി 1.30ന് വിമാനം വയലില്‍ തകര്‍ന്നുവീണുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
पंजाब : ऑपरेशन सिंदूर के बीच बठिंडा में एक विमान क्रैश हुआ, उसमें आग लग गई। इसमें हरियाणा के गोविंद की मौत हुई है, करीब 9 लोग घायल हैं। ये मामला रात करीब 2 बजे का है। विमान किसका था, इसकी अधिकृत जानकारी का इंतजार है। pic.twitter.com/hyjD3OTtCw
— Sachin Gupta (@SachinGuptaUP) May 7, 2025
സംഭവം കണ്ടവര്‍ അവിടെ എത്തിയപ്പോള്‍ സ്‌ഫോടനം നടന്നു. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കുന്നതായി ഗോണിയാന മണ്ടി ആശുപത്രിയിലെ എസ്എംഒ ഡോ. ധീര ഗുപ്ത പറഞ്ഞു.''വിമാന അപകടത്തില്‍ പരിക്കേറ്റെന്നു തോന്നുന്നവരെയാണ് കൊണ്ടുവന്നത്. എവിടെ, ഏത് വിമാനം തകര്‍ന്നു എന്ന് ആരും ഞങ്ങളോട് പറഞ്ഞില്ല. ആകെ 10 പേരെ ആശുപത്രിയില്‍ എത്തിച്ചു. അതില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കി.''-അവര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ബതിന്‍ഡ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസോ ഭരണകൂടമോ ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. ഇത് ആരുടെ വിമാനമാണെന്നോ എവിടേക്കാണ് പോയതെന്നോ ആര് പറത്തിയതാണെന്നോ ഇപ്പോഴും അറിവായിട്ടില്ല.
