മുസ്‌ലിം സ്ത്രീയുടെ നിഖാബ് പിടിച്ചുവലിച്ച നിതീഷ് കുമാറിന്റെ നടപടി അപലപനീയം: സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍
ന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള വനിതാ ഡോക്ടറുടെ നിഖാബ് പിടിച്ചുവലിച്ച ബിഹാര്‍ മുഖ്യമന്ത്രിയുടെ നടപടിയെ അപലപിച്ച് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍. ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന വ്യക്തി സ്ത്രീകളുടെ അന്തസ് ഹനിച്ചത് പ്രയാസമുണ്ടാക്കുന്ന നടപടിയാണെന്ന് പ്രസ്താവന പറയുന്നു. തുടര്‍ന്ന് വനിതാ ഡോക്ടറെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങില്‍ നിന്നും ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദില്‍ നിന്നുമുണ്ടായി. ഇതെല്ലാം ഭരണഘടനയുടെ ലംഘനമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.