തിരുവനന്തപുരം: കിളിമാനൂരില്‍ യുവതിയുടെ കൈവെട്ടിയ കേസില്‍ പ്രതിയായ അമ്മാവന്‍ പിടിയില്‍. കിളിമാനൂര്‍ സ്വദേശി മണിക്കുട്ടനാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് പോങ്ങനാട് സ്വദേശി സിന്ധുവിനെ മണിക്കുട്ടന്‍ ആക്രമിച്ചത്. സിന്ധുവിന്റെ രണ്ട് കൈകള്‍ക്കും വെട്ടേറ്റു. ഒരു കൈപ്പത്തി ഏതാണ്ട് പൂര്‍ണമായി വേര്‍പ്പെട്ട നിലയിലാണ്.