വഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി

Update: 2025-06-04 15:47 GMT

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവന്നതിനാല്‍ നിലവിലെ വഖ്ഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാനാവുമോയെന്ന കാര്യത്തില്‍ തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലിനോടാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം ലഭിക്കുന്നതു വരെ വഖ്ഫ് ബോര്‍ഡ് യോഗങ്ങള്‍ നടത്തരുതെന്ന് വഖ്ഫ് ബോര്‍ഡ് സിഇഒ അസദുല്ലയ്ക്ക് ന്യൂനപക്ഷ വകുപ്പ് നിര്‍ദേശം നല്‍കി. നിലവിലെ ബോര്‍ഡിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് തുടരാമെങ്കിലും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ പുറത്തുപോവേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ തോന്നല്‍. അതിനാലാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.