ക്രിമിനല്‍ കേസില്‍ ആരോപണവിധേയരായ രണ്ട് മുസ്‌ലിം യുവാക്കളുടെ വീട് പൊളിച്ചു

Update: 2025-09-13 15:14 GMT

ഭോപ്പാല്‍: ക്രിമിനല്‍ കേസില്‍ പോലിസ് പ്രതിചേര്‍ത്ത രണ്ടു മുസ്‌ലിം യുവാക്കളുടെ വീട് മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലാ ഭരണകൂടം പൊളിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി വീട് നിര്‍മിച്ചെന്ന് ആരോപിച്ചാണ് നടപടി. ഭോപ്പാലിലെ റെയ്‌സിന്‍ റോഡിലെ അര്‍ജുന്‍ നഗര്‍ പ്രദേശത്തെ ശംസുദ്ദീന്‍, സഹില്‍ ഖാന്‍ എന്നിവരുടെ വീടുകളാണ് പൊളിച്ചത്.

കനത്ത പോലിസ് കാവലിലായിരുന്നു നടപടി. കോളജ് വിദ്യാര്‍ഥികളായ ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ കുടുക്കിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.