സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം വേണം: യുഎന്‍ ജനറല്‍ അസംബ്ലി; പിന്തുണച്ച് ഇന്ത്യയും

Update: 2025-09-12 16:12 GMT

ന്യൂയോര്‍ക്ക്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം വേണമെന്ന പ്രമേയം വന്‍ഭൂരിപക്ഷത്തില്‍ പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. 142 രാജ്യങ്ങള്‍ ഫല്സ്തീന്‍ രാഷ്ട്രത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയും ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ചു. അതേസമയം, യുഎസ്, ഇസ്രായേല്‍ തുടങ്ങി പത്തുരാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.


ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള 'മൂര്‍ത്തവും, സമയബന്ധിതവും, മാറ്റാനാവാത്തതുമായ നടപടികള്‍' വിശദീകരിക്കുന്ന ഒരു പ്രഖ്യാപനമാണ് വോട്ട് ചെയ്ത് പാസാക്കിയിരിക്കുന്നത്. ഇസ്രായേല്‍ പ്രശ്‌നം പരിഹരിക്കാന്‍ സൗദി അറേബ്യയും ഫ്രാന്‍സും ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഫലമാണ് ഏഴ് പേജുള്ള പ്രഖ്യാപനം. ഇതാണ് ഇന്ന് വോട്ടിനിട്ട് പാസാക്കിയത്.