ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശം അംഗീകരിച്ച് 164 രാജ്യങ്ങള്‍; എതിര്‍ത്തത് വെറും എട്ടുരാജ്യങ്ങള്‍

Update: 2025-12-16 05:03 GMT

ന്യൂയോര്‍ക്ക്: ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശം അംഗീകരിച്ച് 164 ലോകരാജ്യങ്ങള്‍. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് അംഗീകാര പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായത്. ഇസ്രായേല്‍, യുഎസ്, മൈക്രോനേഷ്യ, അര്‍ജന്റീന, പരാഗ്വെ, പാപ്പുവ ന്യൂഗിനിയ, പലാവു, നൗരു എന്നീ രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. സ്വയംനിര്‍ണയാവകാശം നടപ്പാക്കാന്‍ ഫലസ്തീനികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങളും യുഎന്‍ സംഘടനകളും പിന്തുണ നല്‍കണമെന്ന് പ്രമേയം പറയുന്നുണ്ട്. കിഴക്കന്‍ ജെറുസലേം അടക്കമുള്ള ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങളിലെ അധിനിവേശം ഇല്ലാതാക്കാനുള്ള നീക്കങ്ങളെയും പിന്തുണക്കണം. യുഎന്‍ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ഥിരം സമാധാനത്തിന് ശ്രമിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.