പൗരത്വ നിയമ വിരുദ്ധസമരകാലത്തെ കേസ് : ജാമ്യം തേടി ഉമര്‍ ഖാലിദ് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമവിരുദ്ധ സമരകാലത്തെ കേസില്‍ ജാമ്യം തേടി വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് സുപ്രിംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ 2020 മുതല്‍ താന്‍ ജയിലില്‍ ആണെന്നും വിചാരണ തുടങ്ങിയിട്ടു പോലുമില്ലെന്നും ജാമ്യാപേക്ഷ പറയുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം വാദിക്കുന്നു. ഇതേകേസില്‍ ആരോപണവിധേയരായ ഷര്‍ജീല്‍ ഇമാമും ഗുല്‍ഷിഫ ഫാത്വിമയും നേരത്തെ സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.