സോവിയറ്റ് സൈനികരുടെ ശവക്കല്ലറകള്‍ മാന്തി യുക്രൈന്‍

Update: 2025-07-18 04:57 GMT

കീവ്: രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ക്കെതിരേ പോരാടി മരിച്ച സോവിയറ്റ് സൈനികരുടെ ശവക്കല്ലറകള്‍ മാന്തി യുക്രൈന്‍. ലീവ് പ്രദേശത്തെ ഹില്‍ ഓഫ് ഗ്ലോറി എന്ന ശ്മശാനത്തിലെ 355 ശവക്കല്ലറകളാണ് യുക്രൈന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ലീവ് മേയര്‍ ആന്‍ഡ്രി സദോവിയുടെ നേതൃത്വത്തില്‍ പൊളിച്ചത്. ചില കല്ലറകളില്‍ നിന്നും സൈനിക യൂണിഫോമിന്റെ ബട്ടന്‍സ്, ഷൂ, ബാഡ്ജ് തുടങ്ങിയവ മാത്രമാണ് ലഭിച്ചത്. റഷ്യക്കാര്‍ തടവിലാക്കിയ യുക്രൈന്‍ പൗരന്‍മാര്‍ക്ക് പകരമായി ശരീര അവശിഷ്ടങ്ങള്‍ നല്‍കുമെന്ന് മേയര്‍ പറഞ്ഞു.




 1941 ജൂണിലാണ് ഓപ്പറേഷന്‍ ബാര്‍ബറോസ എന്ന പേരില്‍ നാസി ജര്‍മനി സോവിയറ്റ് യുക്രൈനില്‍ അധിനിവേശം നടത്തിയത്. സോവിയറ്റ് യൂണിയന്റെ റെഡ് ആര്‍മിയാണ് അവരെ പ്രതിരോധിച്ചത്. കീവില്‍ അടക്കം വലിയ യുദ്ധമാണ് നടന്നത്. അവസാനം നാസികള്‍ സ്ഥലം വിടേണ്ടി വന്നു.

നിലവില്‍ യുക്രൈന്‍ പ്രസിഡന്റായ ജൂതന്‍ വൊളോദിമര്‍ സെലന്‍സ്‌കി നാസി അനുകൂലിയാണെന്ന് റഷ്യ കാലങ്ങളായി ആരോപിക്കുന്നുണ്ട്. യുക്രൈനിലെ ചില സൈനിക വിഭാഗങ്ങള്‍ നാസി സംഘടനകളില്‍ നിന്നുള്ള അംഗങ്ങളുമാണ്.