കീവ്: യുക്രൈയ്‌ന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റ് റഷ്യ വെടിവച്ചിട്ടു. പൈലറ്റ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് റഷ്യന്‍ സൈന്യം വന്‍തോതില്‍ ഡ്രോണുകളും മിസൈലുകളും യുക്രൈയ്‌നിലേക്ക് അയച്ചത്. ഏകദേശം 477 ഇറാന്‍ നിര്‍മിത ഷാഹിദ് ഡ്രോണുകളും 60 മിസൈലുകളാണ് റഷ്യ അയച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇവയെ നേരിടാന്‍ വിന്യസിച്ച എഫ്-16 ആണ് തകര്‍ന്നുവീണത്.
2021ല്‍ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും വലിയ ആക്രമണം റഷ്യ നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. യുക്രൈയ്‌ന്റെ ഓയില്‍ റിഫൈനറികളെ ലക്ഷ്യമിട്ട് കിന്‍സാല്‍ എയ്‌റോ ബാലിസ്റ്റിക് ഹൈപ്പര്‍സോണിക് മിസൈലുകള്‍ അയച്ചതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.