യുദ്ധവിമാനങ്ങളെ നശിപ്പിച്ച സംഭവം: ഫലസ്തീന്‍ ആക്ഷനെ യുകെ നിരോധിക്കും

Update: 2025-06-21 05:25 GMT

ലണ്ടന്‍: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ സഹായിക്കാന്‍ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടു വരുത്തിയ ഫലസ്തീന്‍ ആക്ഷനെ യുകെ നിരോധിക്കും. ഫലസ്തീന്‍ ആക്ഷന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ 14 വര്‍ഷം തടവിലാക്കാനാണ് യുകെ സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ ദിവസമാണ് ഫലസ്തീന്‍ ആക്ഷന്റെ രണ്ടു പ്രവര്‍ത്തകര്‍ ഓക്‌സഫോര്‍ഡ് ഷയറിലെ ബ്രിസ് നോര്‍ട്ടന്‍ വ്യോമസേനാ താവളത്തില്‍ കയറി യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടു വരുത്തിയത്.

ഫലസ്തീന്‍ ആക്ഷന്റെ സഹസ്ഥാപകനായ റിച്ചാര്‍ഡ് ബര്‍ണാര്‍ഡിനെ കേസില്‍ ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു.


കഴിഞ്ഞ ആഗസ്റ്റില്‍ ഇസ്രായേലി ആയുധ കമ്പനിയായ എല്‍ബിത്ത് സിസ്റ്റംസിന്റെ ഓഫിസുകള്‍ക്ക് മുന്നില്‍ ഫലസ്തീന്‍ ആക്ഷന്‍ പ്രതിഷേധിച്ചിരുന്നു.