ഫലസ്തീന്‍ രാജ്യ രൂപീകരണത്തെ യുകെ അംഗീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി

Update: 2025-01-18 15:17 GMT

ലണ്ടന്‍: സ്വതന്ത്ര ഫലസ്തീന്‍ രാജ്യ രൂപീകരണത്തെ യുകെ അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര വികസനത്തിനുള്ള പാര്‍ലമെന്ററി സമിതി. ഫലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ വേണ്ട സമയക്രമം രൂപീകരിക്കണമെന്നും പാര്‍ലമെന്ററി സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗസയില്‍ ഇസ്രായേല്‍ സൈന്യം വംശഹത്യ നടത്തിയെന്ന് റിപോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര കോടതിയും ഇതില്‍ നടപടി സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ പ്രദേശത്ത് സ്ഥിരമായ ശാന്തിയും സമാധാനവും ഉണ്ടാവാന്‍ ഫലസ്തീന്‍ രാജ്യ രൂപീകരണത്തെ അംഗീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച ഇസ്രായേലിനെതിരേ നടപടി സ്വീകരിക്കാന്‍ യുകെ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു.