ഉജ്ജയ്‌നില്‍ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍; തെരുവില്‍ പ്രതിഷേധിച്ച് മുസ്‌ലിംകള്‍

Update: 2025-05-24 15:43 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ ബീഗംബാഗില്‍ മുസ്‌ലിംകളുടെ വീടുകള്‍ പൊളിക്കാന്‍ ബുള്‍ഡോസറുകളുമായെത്തിയ സര്‍ക്കാര്‍ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധം. റോഡ് വികസിപ്പിക്കാനെന്ന പേരിലാണ് അധികൃതര്‍ എത്തിയത്. 33 വീടുകളും കടകളും പൊളിക്കുമെന്നായിരുന്നു പ്രഖ്യാപനം. അഞ്ച് വീടുകളുടെ ഭാഗങ്ങള്‍ അവര്‍ പൊളിക്കുകയും ചെയ്തു.






 ഇതോടെ പ്രദേശവാസികളായ മുസ്‌ലിംകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിയ അധികൃതര്‍ പ്രദേശത്തെ മുസ്‌ലിം പണ്ഡിതരുമായി ചര്‍ച്ച നടത്തി. പൊളിക്കാനുള്ള കാരണങ്ങള്‍ അവരെ ബോധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി അഡീഷണല്‍ എസ്പി നിതേഷ് ഭാര്‍ഗവ അറിയിച്ചു. പ്രദേശത്തെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ 2028ല്‍ സിംഹസ്ത കുംഭമേള നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് റോഡുകള്‍ വീതി കൂട്ടുന്നത്.